Header Ads

  • Breaking News

    പുതിയ ഫീച്ചറുമായി ഗൂഗിള്‍ എത്തുന്നു; ഇനി ഡിലീറ്റ് ചെയ്യാം ലൊക്കേഷന്‍ ഹിസ്റ്ററിയും


    ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നു . ലൊക്കേഷന്‍ ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുക്കി കൊണ്ടാണ് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നത് .

    ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ് ആപ്പിന്റെ ആക്റ്റിവിറ്റി ഡേറ്റയും എത്രനാള്‍ സെവ് ചെയ്തു വയ്ക്കണമെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും നിശ്ചയിച്ചിരിക്കുന്ന കാലാവധി പൂര്‍ത്തിയായ ശേഷം ഈ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി തന്നെ ഡിലീറ്റ് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കി .

    പ്രൈവസി സെറ്റിങ്‌സ് ഓണ്‍ ചെയ്ത ശേഷവും ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിളില്‍ ശേഖരിച്ച് വയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു . ഇതിനെ തുടര്‍ന്നാണ് പുതിയ ഫീച്ചറുമായി ഗൂഗിള്‍ എത്തുന്നത്

    No comments

    Post Top Ad

    Post Bottom Ad