Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സിഗററ്റ് പിടികൂടി


    മട്ടന്നൂർ: 
    അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നിരോധിത സിഗററ്റുകൾ കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ 3.45 ന് എത്തിയ ഗോ എയർ വിമാനത്തിലാണ് സിഗററ്റ് കടത്താൻ ശ്രമിച്ചത്. കാസർക്കോട് സ്വദേശികളായ ഹംസ മൊയ്തീൻ കുഞ്ഞ്, മുഹമ്മദ് അമീർ സൊ ഹെയ്ൽ എന്നിവരിൽ നിന്നാണ് സിഗററ്റ് പിടികൂടിയത്. 200 സിഗററ്റുകൾ വീതമുള്ള 500 പെട്ടികളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദന ഭട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സിഗററ്റ് പിടിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യമായാണ് സിഗററ്റ് പിടികൂടുന്നത്.

    No comments

    Post Top Ad

    Post Bottom Ad