കണ്ണൂർ കോട്ടയിൽ ഇനി മുതൽ പ്രവേശനഫീസ് ഈടാക്കും
മെയ് ദിനം മുതൽ കണ്ണൂർ സെയിന്‍റ് ആഞ്ചലോസ് ഫോർട്ടിൽ പ്രവേശന ഫീസ് ഈടാക്കി തുടങ്ങി.
പൊതു അവധി ദിനമായ ആദ്യദിവസം 1300 ഓളം സന്ദർശകരാണ് കോട്ട കാണാനെത്തിയത്.എന്നാൽ വിദേശികൾ ഒന്നും തന്നെ എത്തിയില്ല.കോട്ടയ്ക്ക് പുറത്ത് ഫീസ് ഈടാക്കുന്നതിനായി പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്.ഓൺലൈനായും ടിക്കറ്റ് എടുക്കനുള്ള സൗകര്യമുണ്ട്.കോട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോട്ടയ്ക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണ ശാലകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യക്കാർക്കും സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കും 25 രൂപയാണ് കോട്ടയിലേക്കുള്ള ഫീസ്.മറ്റു നാടുകളിലുള്ളവർക്ക് 300 രൂപയും.15 വയസ്സിനു താഴെയുള്ളവർക്ക് ഫീസ് ഏർപ്പെടുത്തിയിട്ടുമില്ല.അതെ സമയത്തെ വിഡിയോഗ്രാഫിക്ക് 25 രൂപയാണ്.ഫോട്ടോഗ്രാഫിക്ക് പ്രത്യേക ഫീസില്ല.കോട്ടയിലേക്കുള്ള കന്‍റോണ്‍മെന്‍റ് റോഡിൽ ഇരുചക്ര വാഹനങ്ങൾ,ഓട്ടോറിക്ഷ,എന്നിവ ഒഴികെയുള്ള വാഹനങ്ങൾക്കേർപ്പെടുത്തിയ ടോൾ നിലവിൽ തുടരുന്നുണ്ട്.
No comments
Post a Comment