Header Ads

  • Breaking News

    വയലപ്ര പാര്‍ക്കിലെത്തിയ യുവാവിന്റെ ബൈക്ക് പുഴയിലേക്ക് തള്ളിയിട്ടതായി പരാതി


    പഴയങ്ങാടി:
     വയലപ്ര പാര്‍ക്ക് കാണാനെത്തിയ യുവാവിന്റെ ബൈക്ക് പുഴയിലേക്ക് തള്ളിയിട്ടതായി പരാതി. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
    പഴയങ്ങാടി രാമപുരം ഭാഗത്തു നിന്നും എത്തിയ യുവാവ് പേ പാര്‍ക്കിനു പുറത്ത് നൂറ് മീറ്റര്‍ മാറി റോഡരികില്‍ ബൈക്ക് നിര്‍ത്തിയിടുകയായിരുന്നു. തുടര്‍ന്ന് പാര്‍ക്കിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ പുഴയുടെ ഭാഗത്തേക്ക് തള്ളിയിട്ട നിലയില്‍ കണ്ടെത്തിയത്.

     പാപ്പിനിശ്ശേരി തുരുത്തി റോഡില്‍ ലിഗിന്‍ സിറിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുള്ളറ്റ് ബൈക്ക്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്നവരോട് ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്.

    സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിറില്‍ പോലീസിന്റെ കംപ്ലൈന്റ് അതോറിറ്റിയിലും പഴയങ്ങാടി പോലീസിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ബൈക്കിന്റെ എന്‍ജിനില്‍ ഉള്‍പ്പെടെ വെള്ളം കയറിയ നിലയിലാണ്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad