യാത്രക്കാർക്ക് വൈഫൈ സൗകര്യവുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം
കണ്ണൂർ:
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വൈഫൈ സൗകര്യവും. ടെൻഡർ നടപടി പുരോഗമിക്കുന്നതായി വിമാനത്താവള കമ്പനി (കിയാൽ) അധികൃതർ പറഞ്ഞു. ഓഗസ്റ്റ് 1 മുതൽ വിമാനത്താവളത്തിൽ എത്തുന്നവർക്ക് വൈഫൈ സൗകര്യം ഉപയോഗിച്ച് തുടങ്ങാം. എല്ലാ ദിവസവും ആദ്യ 30 മിനുറ്റ് സൗജന്യമായിരിക്കും. പിന്നീടുള്ള ഓരോ മണിക്കൂറിനും 20 രൂപ വീതം ചാർജ് ഈടാക്കുന്നതാണ്. ആദ്യഘട്ടത്തിൽ ടെർമിനൽ കെട്ടിടത്തിനുള്ളിൽ ആയിരിക്കും വൈഫൈ സേവനം ലഭ്യമാകുക. യാത്രക്കാർക്ക് പുറമെ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും വൈഫൈ സേവനം ഉപയോഗിക്കാം. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് വൈഫൈ ലോഗിൻ ചെയേണ്ടത് . അടുത്ത ഘട്ടത്തിൽ ടെർമിനൽ കെട്ടിടത്തിന് പുറത്തും വൈഫൈ വ്യാപിപ്പിക്കാൻ കിയാൽ ആലോചിക്കുന്നുണ്ട്. യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രവും അടുത്ത മാസം തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
No comments
Post a Comment