പ്രതികൾ അറസ്റ്റിൽ ; കുറ്റൂരിലെ കവർച്ച
കണ്ണൂരിലെ കുറ്റൂരിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു.ജനുവരി അഞ്ചിന് പകലാണ് കുറ്റൂരിലെ സീരവളപ്പിൽ ഷാഫിയുടെ വീട് പിറകുവശത്തുനിന്ന് കുത്തിത്തുറന്ന് കവർച്ച നടത്തിയത്.7.5 പവനും 57,000 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷ്ടിച്ചത്.17.5 പവനും 57,000 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷ്ടിച്ചത്.ഒന്നാംപ്രതി പന്നിയൂരിലെ ചപ്പന്റകത്ത് പുതിയപുരയിൽ സി.പി.ഷംസീർ , രണ്ടാം പ്രതി ശ്രീകണ്ഠപുരത്തെ കുരിക്കളകത്ത് കെ.അസീസ് എന്നിവരെയാണ് പെരിങ്ങോം പോലീസ് പിടികൂടിയത്.കവർച്ചനടന്ന സമയത്ത് വീട്ടിലുള്ളവർ ആസ്പത്രിയിൽ പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോളാണ് വീട് പിറകുവശത്തുനിന്ന് കുത്തിത്തുറന്നനിലയിൽ കണ്ടത്.കവർച്ച നടത്തിയത് സി.പി.ഷംസീർ തനിച്ചാണ്. ആഭരണങ്ങൾ വിൽക്കാനാണ് കെ.അസീസ് സഹായിച്ചത്.ആഭരണം വീടിനുസമീപത്തെ മൈതാനത്ത് ഒളിപ്പിച്ചുവെക്കുകയും പിന്നീട് അവിടെനിന്ന് കൊണ്ടുപോവുകയുംചെയ്തു.ത് പിന്നീട് ബാങ്കിൽ പണയംവെച്ചു. പെരിങ്ങോം സി.ഐ., എൻ.വിശ്വാസ്, എസ്.ഐ. പി.അജിത്ത്കുമാർ, മനോജ് കാനായി, എം.കെ.ഗിരീഷ്, കെ.വി.മനോജൻ, എൻ.പി.കൃഷ്ണൻ, എം.ചന്ദ്രൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
No comments
Post a Comment