കണ്ണൂർ വിമാനത്താവളത്തിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ തുടങ്ങും
മട്ടന്നൂർ:
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ തുടങ്ങുന്നു. അയൽജില്ലകളായ കോഴിക്കോട്, വയനാട്, കാസർകോട് എന്നിവിടങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. കണ്ണൂരിനുപുറമെ കോഴിക്കോട്, മലപ്പുറം ഡിപ്പോകളിൽനിന്ന് വിമാനത്താവളത്തിലേക്ക് ഇപ്പോൾ സർവീസുകളുണ്ട്. മലപ്പുറത്തേക്ക് ദിവസവും രണ്ട് സർവീസുകളാണ് നടത്തുന്നത്. കണ്ണൂർ ഡിപ്പോയിൽനിന്ന് പുതുതായി രണ്ട് സർവീസുകളും തുടങ്ങിയിട്ടുണ്ട്.
വിമാനസർവീസുകളും യാത്രക്കാരും കൂടുന്നതിനനുസരിച്ച് കൂടുതൽ എ.സി., ലോ ഫ്ളോർ സർവീസുകൾ തുടങ്ങാനാണ് കെ.എസ്.ആർ.ടി.സി. പദ്ധതിയിടുന്നത്. കോഴിക്കോട്ടുനിന്ന് എ.സി. ലോഫ്ളോർ ബസ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നു. വിമാനത്താവളത്തിൽനിന്ന് സ്വകാര്യ ബസ് സർവീസും വൈകാതെ തുടങ്ങും.
ഏപ്രിലിൽ വിമാനക്കമ്പനികളുടെ വേനൽക്കാല ഷെഡ്യൂൾ തുടങ്ങിയതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വൻവർധന ഉണ്ടായിട്ടുണ്ട്.

No comments
Post a Comment