Header Ads

  • Breaking News

    പയ്യന്നൂര്‍ എടാട്ട് വീടിന് നേരെ ബോംബേറ്


    പയ്യന്നൂര്‍: 
    പയ്യന്നൂര്‍ എടാട്ട് കണ്ണങ്ങാടിന് സമീപത്തെ വട്ടക്കൊവ്വല്‍ കുഞ്ഞിരാമന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമണം നടന്നത്. റോഡില്‍ നിന്നും വീട്ടിലേക്ക് എറിഞ്ഞ ബോംബ് മരത്തില്‍ തട്ടി തഴെ വീണ് പൊട്ടുകയായിരുന്നു. സ്ഫോടനത്തില്‍ വീടിന്‍റെ ജനല്‍ ഗ്ലാസ് തകര്‍ന്നു.  സ്ഫോടന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ രണ്ട് പേര്‍ ബൈക്കില്‍ കയറി പോകുന്നത് കണ്ടിരുന്നു. സി.പി.എം അനുഭാവിയാണ് കുഞ്ഞിരാമന്‍. കുഞ്ഞിരാമന്‍റെ മകന്‍ അനില്‍കുമാറിന്‍റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസ്സെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad