കുപ്പം-മരത്തക്കാട് ഭാഗം വീതികൂട്ടാനും അപകടരഹിതമാക്കാനും പദ്ധതി
തളിപ്പറമ്പ്:
വർഷങ്ങളായിട്ടും ദേശീയപാതയിൽ വികസനംനടക്കാത്ത ചിറവക്ക്-കുപ്പം-മരത്തക്കാട് ഭാഗം വീതികൂട്ടാനും അപകടരഹിതമാക്കാനും പദ്ധതി. നിലവിൽ ഈഭാഗത്ത് ഏഴുമീറ്റർ വീതിയിലാണ് ദേശീയപാത. പന്ത്രണ്ട് മീറ്റർ വീതികൂട്ടി റോഡ് നവീകരിക്കാനാണ് ശ്രമം.
കുപ്പം മുതൽ ചിറവക്കുവരെ അപകടകരമായ വളവുകളുമുണ്ട്. ഒട്ടേറെ വാഹനാപകടങ്ങളും നടന്നു. അപകടമരണങ്ങളുമുണ്ടായി. റോഡ് പന്ത്രണ്ട് മീറ്ററാക്കി വികസിപ്പിക്കുന്നതോടൊപ്പം കൊടുംവളവുകളിൽ ഡിവൈഡർകൂടി സ്ഥാപിക്കുകയും വേണം. റോഡരികിലെ തിട്ടകളിടിച്ചാണ് ആവശ്യമായ സ്ഥലങ്ങളിൽ വീതികൂട്ടുക.
നവീകരണത്തോടൊപ്പം കൂടുതൽ തെരുവുവിളക്കുകൾകൂടി സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കും. ദേശീയപാതാ വിഭാഗമാണ് വികസനത്തിന് തയ്യാറെടുക്കുന്നത്. ഏറെ അപകടങ്ങൾക്കുശേഷം റോഡിലെ താഴ്ചയുള്ള ഭാഗത്ത് അതിർത്തിയിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചതാണ് ഈ ഭാഗത്ത് നടപ്പാക്കിയ വികസനം. ദേശീയപാത വീതികൂട്ടണമെന്നതും ഡിവൈഡർ സ്ഥാപിക്കണമെന്നതും പലതവണ ആവശ്യപ്പെട്ടതാണെങ്കിലും നടപ്പായില്ല.
No comments
Post a Comment