Header Ads

  • Breaking News

    പഴയങ്ങാടി താവത്ത് പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടുത്തം


    താവം എ.കെ ഫ്രെയിം പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് രാവിലെ എട്ടരയോടെ തീപ്പിടുത്തമുണ്ടായത്. ബി വി റോഡിലെ മുഹമ്മദ് ആരീഫിന്റെ ഉടമസ്ഥതയിലാണ് കമ്പനി..

     കമ്പനിയിലെ ബോയ്‌ലര്‍ ഓയില്‍ പൈപ്പില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. സംഭവ സമയം ഇവിടെ ഉണ്ടായ തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് മറ്റു തൊഴിലാളികള്‍ രക്ഷപ്പെട്ടത്.
    ഓയില്‍ പൈപ്പ് പൊട്ടിയാല്‍ വന്‍ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും റെസ്‌ക്യു ആന്റ് സര്‍വീസ് സെന്റര്‍ എത്തിയാണ് ഒന്നര മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണക്കാന്‍ സാധിച്ചത്...

    ബോയ്‌ലറും അനുബന്ധ മിഷനറിസുകളും കത്തിനശിച്ചു പയ്യന്നൂരില്‍ നിന്ന് എത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍, പി.വിജയന്‍, എം. സിനോജ്, പി.വി ലിഗേഷ്, കെ.യു ബാലന്‍, എം.തമ്പാന്‍, പി.വി പത്മനാഭന്‍, പി.വി രാധാകണന്‍, ലതീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തീയണച്ചത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad