പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്‍റ് ഇന്ന്
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്‍റ് ഇന്ന്. www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും അലോട്ട്മെന്‍റ് ലിസ്റ്റും ലഭ്യമാണ്. ചൊവ്വാഴ്ച വരെ വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ റിസല്‍ട്ട് പരിശോധിക്കാവുന്നതാണ്. വെള്ളിയാഴ്ച നടക്കുന്ന ഒന്നാം അലോട്ട്‌മെന്‍റിലെ സാധ്യത ട്രയല്‍ റിസല്‍ട്ട് പരിശോധിക്കുന്നതിലൂടെ മനസ്സിലാക്കാവുന്നതാണ്. ട്രയല്‍ അലോട്ട്‌മെന്‍റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്കു മുൻപ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അലോട്ട്‌മെന്‍റി റദ്ദാക്കപ്പെടുകയും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരം നഷ്ടമാവുകയും ചെയ്യും. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇനിയും കൗണ്‍സലിങ്ങിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിങ് സമിതിക്ക് മുന്നില്‍ 21- നകം പരിശോധനയ്ക്ക് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന റഫറന്‍സ് നമ്ബര്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം പരിശോധനയ്ക്കായി നല്‍കാത്തവര്‍ക്ക്, അവ എതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കുന്നതിനുള്ള അവസരവും ഉണ്ട്. ഇതിനുള്ള അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം 21- ന് വൈകീട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കണം.
No comments
Post a Comment