Header Ads

  • Breaking News

    സി പി എം നേതാവും മുൻ ധനമന്ത്രിയുമായിരുന്ന വി. വിശ്വനാഥ മേനോൻ അന്തരിച്ചു


    സി പി എം നേതാവും മുൻ ധനമന്ത്രിയുമായിരുന്ന വി. വിശ്വനാഥ മേനോൻ അന്തരിച്ചു. 92 വയസ്സായിരുന്നു. മുൻകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. രണ്ട് തവണ പാര്‍ലമെന്‍റ് അംഗമായിരുന്നു. അഞ്ച് സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് ഏറെക്കാലം വിശ്വനാഥ മേനോന്‍റെ പേരിലായിരുന്നു. രണ്ടു മണിക്കൂര്‍ 35 മിനിറ്റ് എന്ന ഈ റെക്കോര്‍ഡ് പിന്നീട് കെ.എം. മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കന്‍ഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി.12 വര്‍ഷം എഫ്.എ.സി.ടി യൂണിയന്‍ പ്രസിഡന്‍റായിരുന്ന ഇദ്ദേഹം 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്‍റെയും പ്രസിഡന്‍റായിരുന്നു. കൊച്ചി പോര്‍ട്ട് യൂണിയന്‍റെയും പ്രസിഡന്‍റായി വിശ്വനാഥ മേനോന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad