Header Ads

  • Breaking News

    ഏഴിമല നേവൽ അക്കാഡമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു


    ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മികച്ച മാർക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം.
    തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തെ ബി.ടെക് കോഴ്സിന് പ്രവേശനം ലഭിക്കും. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.നാലുവർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു.) യുടെ ബി.ടെക് ബിരുദവും 83,448 രൂപ ശമ്പളസെ്കയിലിൽ നേവിയിൽ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും. കമാൻഡർ പദവി വരെ ഉയരാവുന്ന തസ്തികയാണിത്.യോഗ്യത: ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസ്ടു. എസ്.എസ്.എൽ.സി. തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാർക്ക് നേടിയിരിക്കണം. അപേക്ഷകർ 2019 ജെ.ഇ.ഇ. (മെയിൻ) പരീക്ഷ എഴുതിയിരിക്കണം. ജെ.ഇ.ഇ. (മെയിൻ) അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.പ്രായം: 02.07.2000-നും 01.01. 2003-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ മാത്രം അപേക്ഷിച്ചാൽമതി.ശാരീരികയോഗ്യത: ഉയരം: 157 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. വർണാന്ധത, നിശാന്ധത എന്നിവ പാടില്ല.അപേക്ഷിക്കേണ്ട വിധം:  വെബ്സൈറ്റിലൂടെ  ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പ്രവേശിക്കുന്നതിനുമുമ്പായി 10 കെ.ബി.യിൽ കുറവ് വലുപ്പമുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കണം. അപേക്ഷാഫോറത്തിന്റെ നിർദ്ദിഷ്ട കോളത്തിൽ ഈ ഫോട്ടോ അപ്ലോഡ് ചെയ്യണം.എസ്.എസ്.എൽ.സി., പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റുകൾ, ജെ.ഇ.ഇ. (മെയിൻ) സ്കോർകാർഡ് എന്നിവയും പി.ഡി.എഫ്. രൂപത്തിലാക്കി ഓൺലൈൻ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
    പൂരിപ്പിച്ച അപേക്ഷാഫോറത്തിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
    ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 17.

    No comments

    Post Top Ad

    Post Bottom Ad