തലശ്ശേരിയിൽ വ്യാപാരിയുടെ വാഹനത്തിൽ നിന്നും 12 ലക്ഷത്തോളം രൂപ മോഷണം പോയി
തലശ്ശേരി:
നഗരത്തിലെ
വ്യാപാരി നേതാവിന്റെ വാഹനത്തിൽ നിന്നും 12 ലക്ഷത്തോളം വരുന്ന നോട്ടുകെട്ടുകൾ അജ്ഞാതർ കവർന്നു.’
ഫുഡ് ഗ്രെയിൻ സ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ചിറക്കര പള്ളിത്താഴ വെൽകെയർ ആശുപത്രിക്കടുത്ത മസൂക്കിൽ എ.കെ.സക്കറിയയുടെ പണമാണ് നഷ്ടപ്പെട്ടത്.. ഇന്നലെ രാത്രിയിലാണ് സംഭവം. ഗുഡ്സ് ഷെഡ് റോഡിലെ വ്യാപാരി ഭവനിൽ നടക്കുന്ന എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹം ഓഫിസിന് താഴെ തന്റെ കെ.എൽ.58-4684 സ്കൂട്ടർ നിർത്തിയിട്ട് മുകളിലേക്ക് പോയതായിരുന്നു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ ഡിക്കിയിലാണ് പ്ലാസ്റ്റിക് സഞ്ചിയിലാക്കി പണം സൂക്ഷിച്ചിരുന്നത്.’ യോഗം കഴിഞ്ഞ് രാത്രി ഒമ്പതരയോടെ തിരിച്ചു വന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കാണപ്പെട്ടത്.- ഏതാണ്ട് 32 ഓളം വ്യാപാരി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.ഇവരുടെയെല്ലാം വാഹനങ്ങൾക്കിടയിലാണ് സക്കറിയയും സ്കൂട്ടർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നത്.
വാഹനത്തിന്റെ സീറ്റ് കവറടക്കം മോഷ്ടാക്കൾ അടിച്ചുമാറ്റിയിട്ടുണ്ട്. സ്കൂട്ടറിൽ സൂക്ഷിച്ച പണക്കെട്ടുമായി ഇന്നലെ വൈകിട്ട് ചായ കുടിക്കാൻ പാരീസ് ഹോട്ടലിലും പിന്നീട് സന്ധ്യയോടെ പഴയ ബസ് സ്റ്റാസ്റ്റിലും പോയിരുന്നതായി സക്കറിയ പറഞ്ഞു.
ആ സമയത്തെല്ലാം സ്കൂട്ടറിന്റെ സീറ്റ് കവർ ഭദ്രമായിരുന്നു.’ പിന്നീടാണ് യോഗത്തിനെത്തിയത്. രാത്രി ഒമ്പതരയോടെ യോഗം കഴിഞ്ഞ് താഴെ വന്നപ്പോഴാണ് സ്കൂട്ടറിന്റെ സീറ്റ് കവർ നഷ്ടപ്പെട്ടത്.
തുടർന്ന് നോക്കിയപ്പോഴാണ് പണക്കെട്ട് കാണാതായത്.
No comments
Post a Comment