Header Ads

  • Breaking News

    222 ശൈശവ വിവാഹങ്ങളാണ് കേരളത്തിൽ മാത്രം നടന്നത്


    ശൈശവ വിവാഹത്തിനെതിരെ ശക്തമായ ബോധവത്കരണം നടക്കുമ്ബോഴും നമ്മുടെ കേരളത്തില്‍ ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. 2018- 19ല്‍ സംസ്ഥാനത്ത് 222 ശൈശവവിവാഹങ്ങള്‍ കണ്ടെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളുടെ കണക്കാണിത്. അവിടെ നിന്നുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് നടക്കുന്ന കുട്ടിക്കല്യാണങ്ങള്‍ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് വിവരം ലഭിച്ച ചടങ്ങുകള്‍ ചൈല്‍ഡ്ലൈന്‍ തടഞ്ഞു. എന്നാല്‍, അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ വിവാഹം നടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 209 പെണ്‍കുട്ടികളേയും 13 ആണ്‍കുട്ടികളെയുമാണ് കല്യാണം കഴിപ്പിക്കാന്‍ ശ്രമമുണ്ടായത്. ആണ്‍കുട്ടികളില്‍ 16നും 18നും വയസിനിടയിലുള്ള 8 പേരും​ 19നും 21 തികയാത്തതുമായ 5 പേരും ഉള്‍പ്പെടും. ഇതില്‍ 5 പേര്‍ വയനാട് സ്വദേശികളാണ്. ഇടുക്കിയില്‍ രണ്ടും തിരുവനന്തപുരത്ത് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.ഈ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ 20 ശൈശവ വിവാഹങ്ങളാണ് തടഞ്ഞത്. ഇടുക്കിയിലും തിരുവനന്തപുരത്തും തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ശൈശവ വിവാഹം നടക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്. സംസ്ഥാനത്ത് 2017-18 വര്‍ഷം 224 കേസുകളാണ് ചൈല്‍ഡ്‌ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad