Header Ads

  • Breaking News

    ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു


    മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന ബസ്സുകളെ കൊള്ളയടിക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

    മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധന തുടരുന്ന സാഹചര്യത്തിലാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നത്. സര്‍വീസ് നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ബസ്സുടമകള്‍ പറയുന്നു. ബസ്സ് ഉടമകളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നിലാപാട് പ്രതിഷേധാര്‍ഹമാണെന്നന്നും ബസ്സ് ഉടമകള്‍ പറഞ്ഞു.

    അതെ സമയം നിയമലംഘനം നടത്തുന്ന ആഡംബര ബസ്സുകകളെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയില്‍ 8 ബസ്സുകളില്‍ നിന്ന് പിഴ ഈടാക്കി. നിയമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരായ നടപടി തുടരുമെന്ന് എന്‍ഫോഴ്‌മെന്റ് വിഭാഗം അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad