സാംസങ്ങ് ഗ്യാലക്‌സി എം40 ഉടന്‍ ഇന്ത്യയിലെത്തും
സാംസങ്ങ് ഗ്യാലക്‌സി എം40 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ജൂണ്‍ 11നാണ് എം40 ഇന്ത്യയിലെത്തുക എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സാംസങ്ങ് നാല് മാസം മുന്‍പാണ് എം സീരിസ് ഇന്ത്യയില്‍ എത്തിച്ചത്. ഇന്ത്യ പോലുള്ള വിപണികള്‍ക്ക് അനുയോജ്യമായ ഫോണ്‍ എന്നാണ് ഇതിനെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ എം10, എം20 എന്നീ ഫോണുകള്‍ ഇറക്കി മികച്ച അഭിപ്രായമാണ് സാംസങ്ങ് നേടിയത്. ഇതിന് പിന്നാലെയാണ് എം40 ഇറക്കുന്നത്.
32 എംപി പിന്‍ ക്യാമറയുമായാണ് ഗ്യാലക്‌സി എം40 എത്തുന്നത്. ഈ ഫോണിന് ഏകദേശം 20,000 രൂപയാണ് വില വരുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനോടുകൂടിയ ഈ ഫോണിന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍ 2340X1080 ആണ്. സ്‌ക്രീന്‍ സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ മോഡില്‍ ആയിരിക്കും. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്റെ ചിപ്പ് സെറ്റ്. 6 ജിബി റാം ശേഷിയാണ് ഫോണിനുണ്ടാകുക. 128 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഗ്യാലക്‌സി എം40നുള്ളത്.
No comments
Post a Comment