Header Ads

  • Breaking News

    കളര്‍ ഡിസ്പ്ലേയോടെ ഷവോമിയുടെ എംഐ ബാന്‍ഡ് 4 വിപണിയില്‍ -


    ഷവോമിയുടെ എംഐ ബാന്‍ഡ് പരമ്പരയിലെ ഏറ്റവും പുതിയ മോഡലായ എംഐ ബാന്‍ഡ് 4 അവതരിപ്പിച്ചു. ചൈനയിലാണ് പുതിയ എംഐ ബാന്‍ഡ് പതിപ്പ് അവതരിപ്പിച്ചത്. എംഐ ബാന്‍ഡ് 3 യുടെ പിന്‍ഗാമിയായാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

    രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡിനുള്ളത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സൗകര്യമുള്ള ഒരു മോഡലും എന്‍.എഫ്.സി സൗകര്യത്തോടു കൂടിയുള്ള മറ്റൊരു മോഡലും.

    നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സൗകര്യമുള്ള മോഡലിന് ചൈനയില്‍ 169 യുവാന്‍ ആണ് ( ഏകദേശം 1700 രൂപ) വില. എന്‍.എഫ്.സി സൗകര്യത്തോടു കൂടിയുള്ള മോഡലിന് 229 യുവാന്‍ ആണ് ( ഏകദേശം 2,300 രൂപ )വില.

    എംഐ ബാന്‍ഡിന് പ്രത്യേകം അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകളും പ്രത്യേകം ലോഹ നിര്‍മിതമായ ഡയലും, മെറ്റല്‍ റിസ്റ്റ് ബക്കിളും ഉണ്ടാവും. ഇതിന് വില 349 യുവാന്‍ ആണ് ( ഏകഗേശം 3500 രൂപ വരും )വില.

    എഐബാന്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത കളര്‍ ഡിസ്പ്ലേ ആണ്. പഴയ മോഡലുകളിലെല്ലാം മോണോക്രോം സ്‌ക്രീന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 0.95 ഇഞ്ച് അമോലെഡ് കളര്‍ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. പഴയ മോഡലുകളേക്കാള്‍ 39.9 ശതമാനം വലിയ സ്‌ക്രീന്‍ ആണിത്. 2.5 ഡി സ്‌ക്രാച്ച് റെസിസ്റ്റന്റ് ടാംപേഡ് ഗ്ലാസ് സംരക്ഷണവും ഈ സ്‌ക്രീനിനുണ്ടാവും.

    50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ് എംഐ ബാന്‍ഡ് 4. കായിക ഇനങ്ങള്‍, പ്രവൃത്തികള്‍, നീന്തല്‍ രീതികള്‍ എന്നിവ തിരിച്ചറിയാന്‍ കഴിവുള്ള സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ബാറ്ററി കപ്പാസിറ്റി 135 എംഎഎച്ച് ആണ്. സാധാരണമായി ലഭ്യമായ സ്റ്റെപ്പ് കൗണ്ടര്‍, ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനം എന്നിവ എംഐ ബാന്‍ഡ് 4 ല്‍ ഉണ്ട്.

    ഷാവോമിയുടെ ഷാവോ എഐ വോയ്സ് അസിസ്റ്റന്റ് സേവനം ഉപയോഗിച്ച് ശബ്ദ നിര്‍ദേശങ്ങളിലൂടെ ഫിറ്റ്നസ് ട്രാക്കര്‍ നിയന്ത്രിക്കാം. കൈ ഉയര്‍ത്തുമ്പോള്‍ വോയ്സ് അസിസ്റ്റന്റ് ആക്റ്റിവേറ്റ് ആവും. ഷാവോമിയുടെ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാനും ഷാവോ എഐ അസിസ്റ്റന്റ് ഉപയോഗിച്ച് സാധിക്കും.

    No comments

    Post Top Ad

    Post Bottom Ad