മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിർമ്മാണം – 500 ൽ പരം കുടുംബം യാത്രാദുരിതത്തിൽ
കണ്ണൂർ:
കണ്ണൂർ – തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് തൊട്ടു ചേർന്ന് ആരംഭിച്ച മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കെ ബൈപ്പാസ’ കടന്നു പോകുന്ന റോഡിന് ഇരു വശവും താമസിക്കുന്ന 500 ൽ പരം കുടുംബങ്ങൾ കാൽനട പോലും നിഷേധിക്കപ്പെട്ട് യാത്രാദുരിതം അനുഭവിക്കുകയാണ്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എട്ട്, ഒൻപത്, വാർഡ് വഴി കടന്നു പോകുന്ന ബൈപ്പാസ് അഞ്ചരക്കണ്ടിപ്പുഴയുടെ അതിർത്തി വരെ റോഡിന് ഇരുവശത്തും താമസിക്കുന്ന കുടുംബമാണ് മഴ തുടങ്ങിയതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാലായത്. ഈ പ്രദേശത്ത് മുല്ലപ്രം ജി.എൽ പി സ്കൂളും ,മുല്ലപ്രം മദ്രസ്സയും, മുല്ലപ്രം ജുമാഅത്ത് പള്ളിയും പ്രവൃത്തിക്കുന്നു, സ്കൂൾ തുറന്നതിൽ പിന്നെ കുട്ടികളെ സ്കൂളിലെത്തിക്കുക എന്നത് വളരെ ദയനീയമാണെന്ന് പാതയോരത്ത് താമസിക്കുന്ന വീട്ടമ്മമാർ പറയുന്നു.
സ്കൂൾ വാനുകളോ ,ഓട്ടോറിക്ഷകളോ ചെളി നിറഞ്ഞത് കാരണം വരുന്നത് പോലുമില്ല, ബൈക്ക് പോലും ഓടിച്ച് പോകാൻ പറ്റാത്ത രൂപത്തിൽ വഴിയോരം ചെളി നിറഞ്ഞ് ദുസ്സഹമായിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനം പോലും കിട്ടാത്ത അവസ്ഥയിലാണ് മേഖലയിലെ കുടുംബം, കഴിഞ്ഞ മുപ്പത് വർഷങ്ങൾക്ക് മുമ്പ് ബൈപ്പാസിന് വേണ്ടി വീടും സ്ഥലവും ഒഴിഞ്ഞ് കൊടുത്തവരും അവശേഷിക്കുന്നവരുമാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. റോഡ് നിർമ്മാണം തുടങ്ങുന്നതിന് മുമ്പേ ശരിയായ വഴിയോ റോഡോ ഇല്ലാത്ത അവസ്ഥയിൽ നാട്ടുകാർ പ്രയത്നിച്ച് ഒരോ ഭാഗത്തേക്കും യാത്ര ചെയ്യുവാൻ ചെറു റോഡുകൾ വെട്ടിയുണ്ടാക്കുകയായിരുന്നു,എന്നാൽ ബൈപ്പാസ് നിർമ്മാണം തുടങ്ങിയതിൽ പിന്നെ നിർമ്മാണക്കമ്പനികൾ ബൈപ്പാസിന്റെ ഇരു വശവും മെറ്റൽ ചെയ്യാത്ത താൽക്കാലിക റോഡ് നിർമിക്കുകയായിരുന്നു, ഈ റോഡാണ് പിന്നീട് പ്രദേശത്ത് കാർ യാത്രയ്ക്ക് വേണ്ടി ഉപയോഗിച്ചു വരുന്നത് ,.ഇതാണ് ആദ്യമെത്തിയ കാലവർഷം വന്നതോടെ ദുരിതം ദുരന്തപൂർണമായതെന്ന് നാട്ടുകാർ പറയുന്നു.
ബൈപ്പാസിന്റെ നിർമാണ പ്രവർത്തനത്തിന് മേഖലയിൽ നാൽപത്തി അഞ്ച് മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത് എന്നാൽ റോഡ് നിർമ്മാണം നടക്കുന്നത് 45 മീറ്റർ സ്ഥലത്തെ ഇരു സൈഡുകളിലും ക്രമാനുപാതം നിശ്ചിത സ്ഥലം ഒഴിച്ചു നിർത്തി റോഡിന് ഇരുവശവും കോൺക്രീറ്റ് ബിത്തികൾ മൂന്നു മീറ്ററോളം ഉയർത്തി മദ്ധ്യഭാഗങ്ങളിൽ ചുവന്ന മണ്ണ് നിറച്ച് 28 മീറ്റർ വീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത് ,ഇവിടെ ഇരുവശമായി ഒഴിച്ചിട്ട സ്ഥലത്ത് വെള്ളം ഒഴുകിപ്പോകുവാനുള്ള ഓവ് നിർമ്മാണവും ബാക്കി വരുന്ന സ്ഥലം സർവ്വീസ് റോഡിനും വേണ്ടിയുള്ളതാണ് ,മഴ തുടങ്ങിയ ഉടനെ ഇങ്ങിനെയെങ്കിൽ മഴ ശക്തമാകുന്നതോടെ യാത്രാദുരിതം കടുത്തതാകുമെന്നാണ് നാട്ടുകാർ പറയുന്നത് ,
എത്രയും പെട്ടെന്ന് ,അധികൃതർ ഇടപെട്ട് നിലവിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന താൽകാലിക റോഡ് മെറ്റലിട്ട് യാത്രാ സൗകര്യം ഉണ്ടാക്കിത്തരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
എത്രയും പെട്ടെന്ന് ,അധികൃതർ ഇടപെട്ട് നിലവിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന താൽകാലിക റോഡ് മെറ്റലിട്ട് യാത്രാ സൗകര്യം ഉണ്ടാക്കിത്തരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
No comments
Post a Comment