5999 രൂപയ്ക്ക് 4000mAhന്റെ ബാറ്ററി ലൈഫില്‍ റിയല്‍മി C 2 നാളെ വാങ്ങിക്കാം
റിയല്‍മിയുടെ C1 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം പുറത്തിറക്കുന്ന മറ്റൊരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് റിയല്‍മി C2 എന്ന സ്മാര്‍ട്ടര്‍ ഫോണുകള്‍ .
നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഡയമണ്ട് കട്ട് രൂപകല്പനയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്നത് .ഇതിന്റെ ഓണ്‍ലൈന്‍ ഷോപ്പിലെ വിലവരുന്നത് 5999 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസ്സിലാക്കാം .
6.1 ഇഞ്ചിന്റെ വലിയ Notch സ്ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവില്‍ വലിയ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത് .കൂടാതെ MediaTek Helio P22 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത് .
എന്നാല്‍ റിയല്‍മിയുടെ സി 1 മോഡലുകള്‍ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയAndroid v9.0 (Pie)ഇതിന്‍െറ പ്രവര്‍ത്തനം .
ഇപ്പോള്‍ രണ്ടു വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാകുന്നു .2 ജിബിയുടെ റാംമ്മില്‍ 32 ജിഐബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ കൂടാതെ 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ എത്തിയിരിക്കുന്നു .ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയില്‍ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത് .
13 + 2 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ AI സെല്‍ഫി ക്യാമറകളും ആണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ ഫേസ് അണ്‍ലോക്കിങ് സംവിധാനവും ഈ മോഡലുകള്‍ക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കുറഞ്ഞ വിലയില്‍ മികച്ച ക്യാമറകളും കൂടാതെ മികച്ച ഡിസ്‌പ്ലേയിലും വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് .4000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .
No comments
Post a Comment