Header Ads

  • Breaking News

    ഇരിട്ടി കീഴൂരിൽ ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു 5 പേർക്ക് പരിക്ക്


    ഇരിട്ടി:
    കീഴൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. 5 പേർക്ക് പരിക്ക്.തലശ്ശേരി മേലൂർ സ്വദേശിനി അമ്പിളിയാണ് മരിച്ചത്. ഇരിട്ടി ഹൈസ്കൂൾ റോഡിലെ ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബന്ധുവായ രോഗിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഹൈസ്കൂൾ റോഡിലെ വലിയ ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിലിടിച്ചാണ് അപകടം നടന്നത്.അപകടത്തിൽ ഓട്ടോ ഡ്രൈവർ പിണറായി സ്വദേശി മോഹനൻ, ദർശന എന്നിവർക്കും മുഴക്കുന്ന് സ്വദേശി അശ്വതി, ശിവദ, റിഷിത എന്നിവർക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സാരമായി പരിക്കേറ്റ അമ്പിളി കണ്ണൂർ മിംമ്സ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad