6 മാസം, യാത്രക്കാരുടെ എണ്ണത്തില്‍ 30% വര്‍ദ്ധന കണ്ണൂര്‍ വിമാനത്താവളം ക്ളിക്ക്ഡ്
കണ്ണൂര്‍:
കഴിഞ്ഞ ആറു മാസം കൊണ്ട് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയര്‍ത്തിക്കൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വികസന കുതിപ്പിലേക്ക് നീങ്ങുന്നു. അതേ സമയം വിദേശ വിമാനക്കമ്ബനികള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്തത് പ്രധാന ന്യൂനതയായി അവശേഷിക്കുന്നു. 2018 ഡിസംബര്‍ 9 ന് പ്രവര്‍ത്തനം ആരംഭിച്ച എയര്‍പോര്‍ട്ട് വഴി അതേ മാസം 31269 യാത്രക്കാര്‍ യാത്ര ചെയ്തു. ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ 15260 ഉം പ്രാദേശിക ആഭ്യന്തര യാത്രക്കാര്‍ 16009 ഉം ആയിരുന്നു.എന്നാല്‍ ഇതില്‍ മേയ് കഴിയുന്നതോടെ 30 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി.
ആകെ ഫ്‌ളൈറ്റ് മൂവ്മെന്റുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. മിലിട്ടറി, ട്രെയിനിംഗ് ഫ്‌ളൈറ്റ് മൂവ് മെന്റുകള്‍ ഒഴിച്ച് നിറുത്തിയാല്‍ ആകെ 227 ഫ്‌ളൈറ്റ് മൂവ്മെന്റുകള്‍ ഉണ്ടായി. തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ ഗള്‍ഫ് സര്‍വീസുകള്‍ വര്‍ദ്ധിച്ചു . ആഭ്യന്തര മൂവ്മെന്റുകള്‍ മാത്രം 480 എണ്ണമായി കൂടി. ആകെ മൂവ്മെന്റുകള്‍ 593.ആകെ യാത്രക്കാര്‍ 58353 ആയി വര്‍ദ്ധിച്ചു. മാര്‍ച്ചില്‍ മൊത്തം യാത്രക്കാര്‍ 83572 ആയി ഉയര്‍ന്നു .
മാര്‍ച്ചില്‍ ആകെ നടന്ന ഫ്‌ളൈറ്റ് മൂവ്മെന്റുകള്‍ 838 ആയി വര്‍ദ്ധിച്ചു. ആകെ യാത്രക്കാരില്‍ 36458 പേര്‍ ആഭ്യന്തര യാത്രികരും 47411 പേര്‍ ഇന്റര്‍നാഷണല്‍ യാത്രികരും ആയിരുന്നു. ഏപ്രിലില്‍ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമായി 141426 യാത്രക്കാര്‍ കണ്ണൂര്‍ എയര്‍പോട്ട് വഴി യാത്ര ചെയ്തു . അതായതു മുന്‍ മാസത്തില്‍ നിന്ന് ഇരട്ടിയോടടുത്ത് വളര്‍ച്ച . വ്യോമയാന മേഖല ഇന്ത്യയില്‍ കൃത്യമായി വളര്‍ച്ച നേടുന്നില്ല എന്ന് ആരോപണം നേരിടുന്ന സമയത്താണ് ഈ നേട്ടം കണ്ണൂര്‍ സ്വന്തമാക്കിയത് .
ഈ കാലയളവില്‍ ആകെ സര്‍വീസുകള്‍ 1250 ആയി ഉയര്‍ന്നു .
366 ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് മൂവ്മെന്റുകള്‍ ആഭ്യന്തരം ആവട്ടെ 884 ഉം. ഇന്റര്‍നാഷണല്‍ യാത്രികര്‍ 60336 പേരും ആഭ്യന്തര യാത്രികര്‍ 81090 ഉം ആയിരുന്നു.
മെയ് മാസം അന്തരാഷ്ട്ര യാത്രക്കാര്‍ ആകെ 61485 . അതില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെട്ടവര്‍ 28966 ഉം കണ്ണൂരിലേക്ക് വന്നു ചേര്‍ന്നവര്‍ 32519 ഉം ആണ് . ആഭ്യന്തര യാത്രക്കാര്‍ ആകെ 86248 കണ്ണൂരില്‍ നിന്ന് പുറപ്പെട്ടവര്‍ 41912 ഉം എത്തിച്ചേര്‍ന്നവര്‍ 44336 ഉം കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തു ആകമാനം ഉള്ള ആഭ്യന്തര യാത്രകള്‍ വര്‍ദ്ധിക്കുന്നതായാണ്. മേയില്‍ ആകെ 384 ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ് മൂവ്മെന്റുകള്‍ ഉണ്ടായി , 956 ആഭ്യന്തര മൂവ്മെന്റുകളും .
ലാഭത്തിലാകാന്‍ കാര്‍ഗോ കോപ്ള്ക്സ് വരണം
യാത്രക്കാരില്‍ നിന്നുള്ള വരുമാനവും പാര്‍ക്കിംഗ് വരുമാനവും മറ്റു ചില്ലറ വരുമാനങ്ങളും മാത്രമാണ് ഇപ്പോള്‍ എയര്‍പോര്‍ട്ടിന് ലഭിക്കുന്നത്. ഉഡാന്‍ പോളിസി പ്രകാരം പല വിമാനങ്ങള്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിനാല്‍ അതും ലാഭത്തിലേക്കു നീങ്ങാന്‍ തടസ്സമായി വന്നേക്കാം.
എങ്കില്‍ തന്നെയും ദ്രുത ഗതിയില്‍ പൂര്‍ത്തിയാകുന്ന കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കയറ്റു മതി ഇറക്കുമതി വരുമാനവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ ടൂറിസം മേഖലയിലും യാത്ര മേഖലയിലും കൂടി വരുമാന വര്‍ദ്ധന വന്നു ചേരും. ഡേ ഹോട്ടല്‍ , ബഡ്ജറ്റ് ഹോട്ടല്‍ ,സ്റ്റാര്‍ ഹോട്ടല്‍ , അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ , ഡ്യൂട്ടി ഫ്രീ എന്നിവയും ഉടനെ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വലിയ മുന്നേറ്റം എയര്‍പോര്‍ട്ടിനുണ്ടാകും
No comments
Post a Comment