64 എംപി ക്വാഡ് ക്യാമറ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി റിയല്‍ മി
ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി ആദ്യ 64 മെഗാപിക്സല്‍ ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്.
റിയല്‍മി സിഇഓ മാധവ് ഷേത്ത് ആണ് പുതിയ ഫോണിന്റെ സൂചന നല്‍കിക്കൊണ്ട് ഒരു ചിത്രം ട്വീറ്റ് ചെയ്തത്. കുറഞ്ഞ പ്രകാശത്തിലും മികച്ച വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ലോകത്തിലെ ആദ്യ 64 മെഗാപിക്സല്‍ ക്യാമറ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മാധവ് ഷേത്ത് ചിത്രം പങ്കുവെച്ചത്.
64 MP AI Quad Camera Shot on realme എന്ന വാട്ടര്‍മാര്‍ക്കും ചിത്രത്തിലുണ്ട്.സാംസങ്ങിന്റെ 64 എംപി ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജി ഡബ്ല്യൂ 1 ഇമേജ് സെന്‍സറാണ് റിയല്‍മി ഉപയോഗിച്ചിട്ടുള്ളതെന്നാണ് വിവരം. കുറഞ്ഞ വെളിച്ചത്തില്‍ 16 എംപി ചിത്രങ്ങളും തെളിഞ്ഞ പ്രകാശത്തില്‍ 64 എംപി ചിത്രങ്ങളും പകര്‍ത്താന്‍ ഈ സെന്‍സറിനാവും.
No comments
Post a Comment