തടിയും തൂക്കവും കുറയ്ക്കാൻ കഴിക്കേണ്ട 7 പഴങ്ങളും, ശീലമാക്കേണ്ട 7 കാര്യങ്ങളും
ചിലരെങ്കിലും തടി കൂടാന്‍ ശ്രമിക്കുന്നുവെങ്കിലും ഭൂരിഭാഗം പേരും ശ്രമിക്കുന്നത് തടി കുറക്കാനാണ്. ചാടിയ വയറും വര്‍ദ്ധിച്ചുവരുന്ന തൂക്കവും ഇന്ന് പലര്‍ക്കും ഒരു തലവേദനയാണ്. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയെന്നന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറിച്ചിടേണ്ട പ്രധാന പാഠമാണ്. ഇത് മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ത്വര കുറയ്ക്കുന്നു. നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. ഏഴു തരം പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ തൂക്കം കുറയ്ക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പഴച്ചാറുകള്‍ക്ക് പകരം പഴങ്ങള്‍ തന്നെ കഴിക്കുക. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതിനാല്‍ അത് വിശപ്പു കുറയക്കും. പഴങ്ങളുടെ ആ ഗുണം ഗുണം ജ്യൂസിനില്ല.
1. വയര്‍ കൂടാതിരിക്കാന്‍
വയര്‍ കൂടുന്നതിനു കാരണമാകുന്ന പ്രധാന നാല് ഇനങ്ങളുണ്ട്. കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവയാണിവ. ഇത് കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

2. ഇഷ്ടപ്പെട്ട ഭക്ഷണം
ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായി ഇഷ്ടപ്പെട്ട ഭക്ഷണം പരിമിതപ്പെടുത്തുക. ഇതും അധികമാകാതെ ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നത് പിന്നീട് ഇത്തരം ഭക്ഷണങ്ങളോട് ആര്‍ത്തി തോന്നാന്‍ കാരണമാകും. അത് ഉണ്ടായിക്കൂട.

3. ഫിഷ് ഓയില്‍
ഫിഷ് ഓയില്‍ ഗുണം ചെയ്യും. ഫിഷ് ഓയില്‍ അടങ്ങിയ ഗുളികകളോ സപ്ലിമെന്റുകളോ കഴിയ്ക്കുന്നത് വയര്‍ ചാടുന്നത് കുറയ്ക്കും.

4. പ്രാതല്‍
പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലം പാടെ മാറ്റുക. ശരീരത്തിന് ഇതുകൊണ്ട് വല്ലാതെ ക്ഷീണംതോന്നുമെന്നു മാത്രമല്ല, എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുവാന്‍ തോന്നുകയും ചെയ്യും. ഇത് ആരോഗ്യത്തിന് നല്ലതല്ല. പ്രാതലില്‍ നിന്നാണ് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിയ്ക്കുന്നതെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക.

5. രാത്രി എട്ടിന് ശേഷം ഭക്ഷണം വേണ്ട
രാത്രി എട്ടു മണിയ്ക്കു ശേഷം ആഹാരം കഴിയ്ക്കരുത്. അത്താഴം ഇതിന് മുന്‍പ് കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചാല്‍ മാത്രമെ ഇത് ദഹിയ്ക്കുവാന്‍ സമയം ലഭിക്കുകയുള്ളൂ. ദഹനം ശരിയായ വിധത്തില്‍ നടന്നില്ലെങ്കില്‍ കൊഴുപ്പടിഞ്ഞു കൂടുകയും വയര്‍ ചാടാന്‍ ഇട വരികയും ചെയ്യും.

6. വ്യായാമങ്ങള്‍
വയര്‍ കുറയ്ക്കാന്‍ ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതായിരിക്കും. സൂര്യനമസ്‌കാരം, പുഷ് അപ് വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

7. ഭക്ഷണം കഴിക്കാൻ ചെറിയ പാത്രങ്ങള്‍ ഉപയോഗിക്കുക
തടി കുറയാനുള്ള മനശ്ശാസ്ത്രപരമായ ചികില്‍സയാണ്. പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നും. ഭക്ഷണം കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ് ഇത് എന്നര്‍ത്ഥം.

1. തണ്ണിമത്തൻ
അമിനോ ആസിഡ് കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ തണ്ണിമത്തൻ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ഫാറ്റിനെ ഇല്ലാതാക്കാൻ സഹായിക്കും. വേനൽക്കാലത്ത് ശരീരത്തിൽ നിർജലീകരണം ഒഴിവാക്കാനും ഉത്തമം.

2. പേരയ്ക്ക
നാരുകൾകൊണ്ടു സമ്പന്നമാണ് പേരയ്ക്ക. മലബന്ധമൊഴിവാക്കാനും ഉത്തമമാണ് പേരയ്ക്ക. രുചികരമാണെന്നതും വിശപ്പുമാറ്റാന്‍ കഴിയുന്നതാണെന്നതും മറ്റൊരു പ്രത്യേകത. പേരയ്ക്ക് സ്ഥിരമായി കഴിച്ചാല്‍ വളരെവേഗം ശരീരത്തില്‍ മാറ്റം പ്രകടമാകും.

3. ഓറഞ്ച്
നെഗറ്റീവ് കലോറി ഫ്രൂട്ട് എന്നുതന്നെയാണ് ഓറഞ്ച് അറിയപ്പെടുന്നത്. അതായത് ശരീരത്തിൽ അനാവശ്യമായുള്ള കലോറി ഇല്ലാതാക്കുന്ന പഴം. ഓറഞ്ച് പതിവായി കഴിക്കുന്നവരിൽ തൂക്കം വേഗം കുറയും.

4. സബർജല്ലി
വിറ്റമിൻ സിയുടെയും നാരുകളുടെയും അക്ഷയഖനിയാണ് സബർജല്ലി. വിശപ്പകറ്റാൻ നല്ല ഉപായവും അതേസമയം ശരീരത്തിൽ ഫാറ്റുണ്ടാക്കില്ലെന്നതും സബർജല്ലിയെ മികച്ചതാക്കുന്നു.</p>

5. സ്‌ട്രോബറി
ശരീരത്തിലെ കൊഴുപ്പും ഫാറ്റും ഉരുക്കിക്കളയുന്നതിന് ഉത്തമമാണ് സ്‌ട്രോബറി. ഇതിനു സഹായിക്കുന്ന അഡിപോൻക്ടൈൻ, ലെപ്റ്റിയോൻ എന്നീ ഹോർമോണുകൾ ഇവ അധികമായി ഉൽപാദിപ്പിക്കും.

6. ബ്ലൂബെറി
ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങൾ വർധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കുന്നതിൽ ഉത്തമമാണ് ബ്ലൂബെറി. സൂപ്പർഫുഡ് എന്നറിയപ്പെടുന്ന ഈ പഴം ആന്റി ഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാനും ഇവ ഉത്തമം. രക്താതിസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാനും ബ്ലൂബെറി പതിവായി കഴിക്കുന്നത് നല്ലതാണ്.

7. പീച്ച്
നാരിന്റെയും ജലാംശത്തിന്റെയും സാന്നിധ്യമാണ് പീച്ചിനെ തൂക്കം കുറയ്ക്കുന്നതിൽ സഹായിക്കുന്നത്. കലോറി വർധിപ്പിക്കാതെ വിശപ്പകറ്റാൻ കഴിയുന്ന പഴമായാണ് പീച്ച് അറിയപ്പെടുന്നത്.

No comments
Post a Comment