Header Ads

  • Breaking News

    71 രൂപയ്ക്ക് വാങ്ങുന്ന ഫുള്‍ 'ഓള്‍ഡ് മങ്ക്' സര്‍ക്കാര്‍ വില്‍ക്കുന്നത് 770 രൂപയ്ക്ക് ; കണക്കുകള്‍ പുറത്ത്


    കേരള സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങുന്ന മദ്യം വില്‍ക്കുന്നത് പത്തിരട്ടിയിലേറെ വിലയീടാക്കിയാണെന്നുള്ളതിന്റെ തെളിവുകള്‍ പുറത്ത്. അറുപത് രൂപയ്ക്കും 58 രൂപയ്‌ക്കൊക്കെ വാങ്ങുന്ന ഫുള്‍ മദ്യം വില്‍ക്കുന്നത് വലിയ വിലയ്ക്കാണ്. പല ബ്രാന്‍ഡുകളുടെയും വാങ്ങുന്ന വിലയിലും വില്‍ക്കുന്ന വിലയും കേട്ടാല്‍ മദ്യപാനികളുടെ കണ്ണ് നിറയും.

    തിരുവനന്തപുരം സ്വദേശി ഡോ.ജോസ് സെബാസ്റ്റിയന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി) നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സെബാസ്റ്റ്യന്‍ നല്‍കിയ അപേക്ഷയ്ക്ക് ഈ മാസം 18നാണ് മറുപടി ലഭിച്ചത്. കെ.എസ്.ബി.സി പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ സി.കെ സുധര്‍മ്മയാണ് മറുപടിയില്‍ ഒപ്പിട്ടിരിക്കുന്നത്.

    ഓഫീസേഴ്സ് ചോയ്സ് ബ്രാന്‍ഡി 750 മില്ലി ലിറ്റര്‍ സര്‍ക്കാര്‍ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 690 രൂപയ്ക്കും. ഇതിന്റെ റമ്മിന്റെ വാങ്ങുന്ന വില 61.03 രൂപയും വില്‍ക്കുന്ന വില 650 രൂപയുമാണ്. ഓഫീസേഴ്സ് ചോയ്സ് വിസ്‌കി ആകട്ടെ വാങ്ങുന്നത് 58.27 രൂപയ്ക്കും വില്‍ക്കുന്നത്
    630 രൂപയ്ക്കും. ബിജോയ്സ് പ്രീമിയം ബ്രന്‍ഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വില്‍ക്കുന്നത് 560 രൂപയ്ക്കും.


    ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം 167.36 രൂപയ്ക്ക് വാങ്ങുന്ന സര്‍ക്കാര്‍ 1240 രൂപയ്ക്കാണ് വില്‍ക്കുന്നത്. ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കും വില്‍ക്കുന്നത് 770 രൂപയ്ക്കുമാണ്. ഹെര്‍ക്കുലീസ് റമ്മിന്റെ വാങ്ങുന്ന വില 63.95 രൂപയും വില്‍ക്കുന്ന വില 680 രൂപയുമാണ്. ചെയര്‍മാന്‍ ചോയിസ് ബ്രാന്‍ഡിയാകട്ടെ ഒരു ലിറ്റര്‍ വാങ്ങുന്നത് 181.33 രൂപയ്ക്കും വില്‍ക്കുന്നത് 1460 രൂപയ്ക്കുമാണ്. മലബാര്‍ ഹൗസ് പ്രീമിയം റം ഫുള്ളിന് 54.97 രൂപയ്ക്ക് വാങ്ങി 580 രൂപയ്ക്ക് വില്‍ക്കുന്നു. ഹണീബീ ബ്രാന്‍ഡി ഫുള്‍ 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്കാണ് വില്‍ക്കുന്നത്. അങ്ങനെ നീളുന്ന കണക്കുകള്‍. കേന്ദ്രഭരണ പ്രദേശങ്ങളിലും ചില സംസ്ഥാനങ്ങളിലും മദ്യത്തിന് ഇത്രമാത്രം വില ഈടാക്കുന്നില്ല. ഇതിന് പ്രധാനകാരണം മദ്യത്തിന് ഇവിടെ ഈടാക്കുന്ന വലിയ നികുതിയാണ്. കേരളത്തിലാണ് രാജ്യത്ത് മദ്യത്തിന് ഏറ്റവുമധികം നികുതിയുള്ളത് എന്നതും ഇതാണ് ഇവിടുത്തെ ഭീകരമായ വിലയ്ക്ക് കാരണമാകുന്നതെന്നും ഈ രേഖകള്‍ നോക്കിയാല്‍ മനസിലാകും.

    No comments

    Post Top Ad

    Post Bottom Ad