Header Ads

  • Breaking News

    സ്‌കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി; 8വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരിക്ക്


    മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിൽ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി ഒൻപത് പേർക്ക് പരിക്ക്. എട്ട് വിദ്യാർത്ഥിനികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. സാരമായി പരുക്കേറ്റ അദ്ധ്യാപികയേയും 2 കുട്ടികളെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    മറ്റുള്ളവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ സ്‌കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ കാറാണ് നിയന്ത്രണം വിട്ട് അസംബ്ലിയിലേക്ക് പാഞ്ഞ് കയറിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad