സിനിമാടിക്കറ്റിന് പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ നടപടി; ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
സിനിമാടിക്കറ്റിന് പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ ഹൈക്കോടതി സ്റ്റേ നല്‍കി. ജുലൈ മൂന്നു വരെ വിനോദ നികുതി പിരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ വിധി.
സിനിമാടിക്കറ്റിനു മേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജിഎസ്ടിക്ക് പുറമെയുള്ള ഇരട്ടനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും അധിക നികുതി സിനിമാമേഖലയെ ദോഷകരമായി ബാധിക്കുമെന്നുമാണ് സിനിമാ സംഘടനകള്‍ വാദിക്കുന്നത്.
No comments
Post a Comment