തളിപ്പറമ്പിനെ ഞെട്ടിച്ച ഹണിട്രാപ്പ് പെണ്‍വാണിഭ സംഘത്തലവന്‍ പോലീസ് പിടിയിൽ
കസ്റ്റഡിയില്‍ നിന്ന് പത്ത് മാസംമുമ്പ് രക്ഷപ്പെട്ട ഹണിട്രാപ്പ് സംഘത്തലവന്‍ കൊടിയില്‍ റുവൈസ് മുംബൈയില്‍ പിടിയിലായി. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുബൈയില്‍ വെച്ച് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്. തളിപ്പറമ്പിനെ ഞെട്ടിച്ച ഹണിട്രാപ്പ് പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയായ കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് വില്ലയില്‍ കൊടിയില്‍ റുവൈസ് (23) 2018 സെപ്തംബര്‍ മൂന്നിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിയവെ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ആഗസ്ത് 24 നാണ് റുവൈസും മൂന്ന് കൂട്ടാളികളുമടങ്ങിയ ഹണിട്രാപ്പ് സംഘത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രമുഖരെ സ്ത്രീകളോടൊപ്പം നിര്‍ത്തി തന്ത്രപൂര്‍വം ചിത്രികരിച്ച കിടപ്പറ- നഗ്‌നരംഗങ്ങള്‍ കാണിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. രക്താര്‍ബുദരോഗിയെന്ന് നടിച്ച റുവൈസ് അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ദിവസം രാത്രി പത്തരയോടെ മലപ്പുറം കൊണ്ടോട്ടിയിലെ ബന്ധുവീട്ടിലെത്തിയ റുവൈസ് 200 രൂപ വാങ്ങിയശേഷം മുങ്ങി. തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തില്‍ റുവൈസിനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. റുവൈസ് മുംബൈയിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ സിപിഒ എ.ജി.അബ്ദുള്‍റൗഫ്, സിപിഒ കെ.സ്‌നേഹേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് മുബൈയിലെത്തി പിടികൂടിയത്. പ്രതിയെ നാളെ രാവിലെ തളിപ്പറമ്പിലെത്തിക്കും. മുംബൈയില്‍ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ മാറിമാറി ജോലിചെയ്ത റുവൈസിനെ തിരിച്ചറിഞ്ഞ ഒരാള്‍ തളിപ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
No comments
Post a Comment