Header Ads

  • Breaking News

    സ്ത്രീകൾക്കറിയാമോ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും ‘അപകടകരമായ’ ഭാഗം ഏതാണെന്ന്?


    നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായേക്കാവുന്ന ഭാഗം ഏതാണെന്നറിയാമോ? ഏറ്റവും ആകര്‍ഷകമെന്ന് കരുതപ്പെടുന്ന ഭാഗം തന്നെയാണ് ഏറ്റവും അപകടകരവും ആകുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

    ആലില വയറും ഒതുങ്ങിയ അരക്കെട്ടും ഒക്കെ സൗന്ദര്യ സങ്കല്പ്പങ്ങളായി കരുതപ്പെതുന്ന കാര്യങ്ങളാണ്. പക്ഷെ ശരീര സൗന്ദര്യം നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നെങ്കില്‍ ആകര്‍ഷകത്വം നില നിര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ഭാഗവും ഇത് തന്നെ. കാരണം മറ്റൊന്നുമല്ല നമ്മുടെ ശരീര ഭാരം അല്‍പ്പം കൂടുമ്പോള്‍ തന്നെ ഈ ഭാഗങ്ങളുടെ ഷേപ്പും മാറുന്നു എന്നത് തന്നെ.
    ന്യൂയോര്‍ക്ക്‌ പോസ്റ്റ്‌ നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് അരക്കെട്ടിനു മുകളിലായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ആണ് നമ്മുടെ ആരോഗ്യത്തെ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നത്. പൊതു ആരോഗ്യനിലയില്‍ ഏറ്റവും അധികം കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിന് സാധിക്കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.
    ഇകാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസര്‍ സൂസന്‍ ഫ്രൈഡിന്‍റെ അഭിപ്രായത്തില്‍ ഏറ്റവും അപകടം ഉണ്ടാക്കുന്നത് ഇവിടെ കൊഴുപ്പ് സംഭരിക്കപ്പെടുന്നതാണ് എന്നാണ്. ശരീരത്തിലെ കൊഴുപ്പിനെ കുറിച്ച് സ്പെഷ്യലൈസ് ചെയ്യുന്ന ഫ്രൈഡ് ഇത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
    ശരീരത്തിന്‍റെ മദ്ധ്യ ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പിന് വിസെറല്‍ ഫാറ്റ് (Visceral fat) എന്നാണ് പറയുന്നത്. ശരീരത്തിലെ സുപ്രധാന അവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പ് സാധാരണ തൊലിക്കടിയില്‍ ഉണ്ടാവുന്ന കൊഴുപ്പിനെക്കാള്‍ അപകടകാരിയാണെന്നും തെളിഞ്ഞിട്ടുണ്ട്. 
    ഫോറസ്റ്റ് ബാപ്റ്റിസ്റ്റ് മെഡിക്കല്‍ സെന്‍ററിലെ ഡയബെറ്റിക്സ്‌ ആന്‍ഡ്‌ എന്‍ഡോക്രിനോളജിയുടെ ഡയറക്ടര്‍ ആയ ഡോ. ക്രിസ്റ്റന്‍ ഗില്‍ ഹാരിസന്‍ പറയുന്നത് ഈ കൊഴുപ്പാണ്‌ ടൈപ്പ് 2 ഡയബറ്റിക്സ്‌, ഹൈ ബ്ലഡ് പ്രഷര്‍, ഹൈ കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നത് എന്നാണ്.
    അതേ സമയം തുടയുടെ ചുറ്റും കൊഴുപ്പ് ഉണ്ടാകുന്നത് ഭയപ്പെടേണ്ട കാര്യമല്ല എന്നാണ് ഇവരുടെ അഭിപ്രായം. ഇത് ആരോഗ്യകരമായ പ്രവണതയാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അത്കൊണ്ട് നിതംബത്തിനും തുടയ്ക്കും അല്‍പ്പസ്വല്‍പ്പം വണ്ണം ഉണ്ടായാലും സ്ത്രീകള്‍ വിഷമിക്കേണ്ട എന്നും ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും ഇവര്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad