വെള്ളിക്കീല്‍ പാര്‍ക്കിന്റെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് പരിശോധിക്കണമെന്ന് കോൺഗ്രസ്
പഴയങ്ങാടി :
വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് 2014ല്‍ ആരംഭിച്ച് തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ നാശോന്മുഖമായ അവസ്ഥയിലാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) മുഖേന 80 ലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്ന വെളളിക്കീല്‍ പ്രദേശം പിന്നീട് ആന്തൂര്‍ നഗരസഭയുടെ പരിധിയിലായി. ജെയിംസ് മാത്യു എം.എല്‍.എ ഫണ്ട് മുഖേന 80 ലക്ഷം രൂപ വീണ്ടും അനുവദിച്ചു. ഇതുവരെയുള്ള കാലയളവില്‍ ലഭ്യമായ ഫണ്ട് കൃത്യമായി വിനിയോഗിച്ചതായി പാര്‍ക്കില്‍ കാണാനില്ല. ടെണ്ടര്‍ വിളിച്ചെടുത്ത സംരംഭകര്‍ക്ക് ആന്തൂര്‍ നഗരസഭാധികൃതരുടെ ഭാഗത്തു നിന്നും യഥാസമയം അനുമതി ലഭ്യമാകാത്ത അവസ്ഥയുണ്ടായെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഡി.ടി.പി.സി മുഖേന അടുത്തായി അനുവദിക്കപ്പെട്ട ഒരു കോടി രൂപയില്‍ നിന്നും ജി.ഐ പൈപ്പിന്റെ മേല്‍ക്കൂരകള്‍ പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതേസമയം, സംരംഭകര്‍ക്ക് പരിസ്ഥിതി സൗഹൃദ നവീകരണ സൗകര്യങ്ങള്‍ക്ക് നഗരസഭ അനുമതി നല്‍കുന്നില്ലെന്ന പരാതിയും ഉയരുകയാണ്. സംരംഭകര്‍ക്ക് നിയമാനുസൃത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഡി.ടി.പി.സി ഏറ്റെടുക്കുന്നില്ല. സംരംഭകരെ നഗരസഭയില്‍ കയറിയിറങ്ങി പീഡിപ്പിക്കുന്ന സ്ഥിതിയും അവര്‍ക്കുണ്ടായ കഷ്ട നഷ്ടങ്ങളും പാര്‍ക്കിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കി. ഈ സാഹചര്യത്തില്‍ പാര്‍ക്കിന്റെ തുടക്കം മുതലെയുള്ള വികസന പ്രവര്‍ത്തനങ്ങളിലെയും ഫണ്ട് വിനിയോഗത്തിലെയും ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കല്ല്യാശ്ശേരി ബ്ലോക്കിലെ മണ്ഡലം പ്രസിഡണ്ടുമാരുടെ യോഗം ആവശ്യപ്പെട്ടു.

No comments
Post a Comment