Header Ads

  • Breaking News

    ഇരിട്ടി ചരൽ പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു



    ഇരിട്ടി:
    ബാരാപ്പോള്‍ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.ബാരാപ്പോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്.ഉളിക്കല്‍ സ്വദേശി അങ്ങാടികടവ് ഡോണ്‍ ബോസ്‌കോകോളേജ് 2ാം വര്‍ഷ ബികോ വിദ്യാര്‍ത്ഥിയായ എമില്‍ സെബാന്‍,വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എന്നിവരാണ് മുങ്ങി മരിച്ചത് .4 പേര്‍ ചേര്‍ന്ന് പുഴയില്‍ നീന്തുന്നതിനിടെ 2 പേര്‍ മുങ്ങിപോവുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad