വൈദികവിദ്യാര്‍ഥിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തിലെ പ്രതി പോലീസ് സ്റ്റേഷനില്‍ കൈഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
കണ്ണൂര്‍:
വൈദികവിദ്യാര്‍ഥിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തിലെ പ്രതി പോലീസ് സ്റ്റേഷനില്‍ കൈഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
കണ്ണൂര്‍ ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സ്ക്വാഡ് കസ്റ്റഡിയിലെടുത്ത കക്കാട് കുഞ്ഞിപ്പള്ളിയിലെ നിയാസുദ്ദീന്‍ എന്ന മസില് നിയാസ് (35) ആണ് ഇന്നലെ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേയ് 24ന് രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ വൈദിക വിദ്യാര്‍ഥി ആലപ്പുഴ ചെങ്ങന്നൂര്‍ പുലിയൂര് വലിയകത്ത് ജിജോ വര്‍ഗീസിനെയാണ് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മൊബൈലും എടിഎം കാര്‍ഡും കവര്‍ന്നത്. സ്ഥലം പരിചയമില്ലാത്തതിനെ തുടര്‍ന്ന് പ്രതിയോട് അന്വേഷിച്ചപ്പോള്‍ സ്ഥലം കാണിച്ചുതരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കണ്ണൂര്‍ റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപമെത്തിയപ്പോഴാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നുതന്നെ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനിടെ വൈദികവിദ്യാര്ഥിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 9,000 രൂപയും പ്രതി കവര്‍ന്നു.
സംഭവം വിവാദമായതോടെ ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നേരത്തെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 21 ബൈക്കുകള്‍ കവര്‍ന്ന കേസിലെ പ്രതിയാണ് നിയാസുദ്ദീനെന്ന് പോലീസ് പറഞ്ഞു.
കവര്‍ച്ച ചെയ്ത ബൈക്ക് ഉപയോഗിച്ച് ക്ഷേത്രഭണ്ഡാരങ്ങള്‍ കവരുകയായിരുന്നു ഇയാളുടെ പ്രധാന തൊഴില്‍.
ബൈക്കിലെ പെട്രോള്‍ തീരുന്ന മുറയ്ക്ക് അത് അവിടെ ഉപേക്ഷിക്കുകയും പിന്നീട് മറ്റൊന്നു കവരുകയുമാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. ബൈക്ക് കവര്‍ച്ചാകേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് കഞ്ചാവ് കടത്തിലേക്ക് തിരിയുകയായിരുന്നു. നിയാസുദ്ദീന്‍ ശിക്ഷിക്കപ്പെട്ട് ആന്ധ്രയിലെ ജയിലില്‍ നാലുമാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും കണ്ണൂര്‍ ടൗണില്‍ രാത്രി വാഹനമിറങ്ങി വരുന്നവരെയും മറ്റും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പണവും മറ്റും കവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
No comments
Post a Comment