പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്ക് - ബൈപ്പാസ് റോഡിനായി നഗരസഭയുടെ സർവേ
ഇരട്ടി :
പയഞ്ചേരി മുക്കിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇരിട്ടി എക്സൈസ് ഓഫീസിന് സമീപത്തു കൂടി ബൈപ്പാസ് റോഡ് നിർമ്മിക്കാനൊരുങ്ങി നഗരസഭ. ഇതിനായി നഗരസഭ ആദ്യഘട്ട സർവേ നടത്തി.
ഇരിട്ടി പയഞ്ചേരി മുക്കിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇരിട്ടി ബ്ലോക്ക് ഓഫീസിൽ പുറകു വശത്തു കൂടി, എക്സൈസ് ഓഫീസിന്റെയും എ ഇ ഒ ഓഫീസിന്റെയും സമീപത്തുകൂടി ഇരിട്ടി മട്ടന്നൂർ പാതയുമായി ബന്ധിപ്പിക്കുന്ന നിലയിൽ ബൈപ്പാസ് പാത ഒരുക്കാൻ നഗരസഭ ഒരുങ്ങുന്നത്. ഇതിനായി നഗരസഭാ ചെയർമാൻ പി. പി. അശോകൻ , വാർഡ് കൗൺസിലർ റുബീന റഫീഖ്, അസിസ്റ്റൻറ് എൻജിനീയർ സുഭാഷ് , ഓവർസിയർ ജസീറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പരിശോധന നടത്തിയത്. സ്വകാര്യവ്യക്തികളുടെ ഉൾപ്പെടെ സ്ഥലം പ്രയോജനപ്പെടുത്തിയാണ് റോഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. തലശ്ശേരി- മൈസൂർ റോഡും, വയനാട് റോഡും ചേരുന്ന പഞ്ചേരിയിൽ ഇപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പഴശ്ശി ഇറിഗേഷൻ വകുപ്പിന്റെ അനുമതി കൂടി വാങ്ങി ഈ റോഡിനെ ബസ് സ്റ്റാൻഡിലേക്കുള്ള ബൈപ്പാസ് റോഡ് ആയി മാറ്റുവാനും ആലോചനയുണ്ട്.
No comments
Post a Comment