കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളായ രണ്ട് യുവാക്കൾ വാഹന സഹിതം കഞ്ചാവുമായി പേരാവൂർ എക്സൈസിന്റെ പിടിയിൽ
അടയ്ക്കാത്തോട്:
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്കോഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എകെ വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടിയിൽ കടത്തുകയായിരുന്ന 80 ഗ്രാം കഞ്ചാവുമായി കൊട്ടിയൂർ തലക്കാണി സ്വദേശിയായ പടലോടിയിൽ വീട്ടിൽ നിഖിൽ പിജെ (22) എന്നയാളെ വാഹന സഹിതം അടയ്ക്കാത്തോട് ടൗണിൽവെച്ച് പിടികൂടി.
പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർമാരായ എംപി സജീവൻ, പിസി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സിഎം ജെയിംസ്, സി പി ഷാജി, കെ ശ്രീജിത്ത്, എൻ സി വിഷ്ണു, ഡ്രൈവർ കെ ടി ജോർജ് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രിവന്റിവ് ഓഫീസർ പിസി ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കരിയംകാപ്പ് വെച്ച് വാടകക്കെട്ടിടത്തിൽ താമസക്കാരനായ തിരുവനന്തപുരം കാരവാരം സ്വദേശിയായ കരിക്കാട്ടിൽ വീട്ടിൽ സുജിത്ത് (28) എന്നയാളെ 20 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സിഎം ജെയിംസ്, സി പി ഷാജി, കെ ശ്രീജിത്ത്, എൻ സി വിഷ്ണു, ഡ്രൈവർ കെ ടി ജോർജ് എന്നിവർ പങ്കെടുത്തു.ഇവർ കഞ്ചാവ് ചെറു പൊതികളിലാക്കി അടക്കാത്തോട്, കേളകം, നീണ്ടുനോക്കി തുടങ്ങിയ സ്ഥലങ്ങളിൽ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും മറ്റും വിതരണം നടത്തിവരുന്ന വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികൾ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്.
No comments
Post a Comment