Header Ads

  • Breaking News

    ഷുക്കൂര്‍ വധക്കേസ് വിചാരണ കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് മാറ്റി


    അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ തലശേരി സെഷൻസ് കോടതിയിൽ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സിബിഐ അന്വേഷിച്ച കേസിൽ എറണാകുളം സിജെഎം കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചപ്പോൾ, തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ സിജെഎം കോടതി നിർദേശിച്ചിരുന്നു. 
    എന്നാൽ തലശേരി സെഷൻസ് കോടതിയും കുറ്റപത്രം സ്വീകരിച്ചില്ല. എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു തലശേരി കോടതിയുടെ നിർദേശം. ഇതേ തുടർന്നാണ് അനുബന്ധ കുറ്റപത്രം കൂടി പരിഗണിക്കാൻ കഴിയുന്ന തരത്തിൽ വിചാരണ എറണാകുളത്തേക്ക് മാറ്റാൻ സിബിഐ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിപിഎം നേതാവ് പി.ജയരാജൻ, ടിവി രാജേഷ് എംഎൽഎ എന്നിവരടക്കം 34 പ്രതികളാണ് കേസിലുള്ളത്. 

    No comments

    Post Top Ad

    Post Bottom Ad