സംസ്ഥാനത്ത് വീണ്ടും നിപ; സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. എറണാകുളത്ത് പനിബാധിച്ച യുവാവിന്റെ പരിശോധനാ ഫലം അനൗദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഉച്ചയോടെ സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പുനെ വൈറോളജി ലാബിലേക്കുമാണ് രക്ത സാംപിള്‍ പരിശോധനക്കായി അയച്ചത്.
ഇടുക്കിയില്‍ നിന്നായിരിക്കാം രോഗം ബാധിച്ചതെന്ന് തൃശൂര്‍ ഡി.എം.ഒ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് യുവാവ്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഇയാള്‍ തൃശൂരില്‍ ഒരു ഹോസ്റ്റലില്‍ തങ്ങിയിരുന്നു. അവിടെ വച്ചാണ് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തിലായിരുന്നുവെന്ന് സംശയിക്കുന്ന ആറുപേരുള്‍പടെ 22ഓളം ആളുകള്‍ നിരീക്ഷണത്തിലാണ്.
No comments
Post a Comment