എട്ടാംക്ലാസ് ജയിക്കാത്തവർക്കും വാണിജ്യ വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ്
വാണിജ്യ വാഹനങ്ങൾ ഓടിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 1989 ലെ കേന്ദ്ര മോട്ടോർവാഹന ചട്ടത്തിലെ എട്ടാം വകുപ്പ് പ്രകാരം ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ എട്ടാംക്ലാസ് ജയിക്കണം.
ഇതുമാറ്റുന്നതോടെ ആർക്കും വാണിജ്യ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കും. രാജ്യത്തെ 22 ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവു പരിഹരിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാണ സർക്കാരിന്റെ അഭ്യർഥനപ്രകാരമാണു നടപടി. വിദ്യാഭ്യാസ യോഗ്യത നീക്കിയാൽ ഡ്രൈവിങ്ങിലുള്ള കഴിവ് കർശനമായി പരിശോധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
No comments
Post a Comment