കണ്ണൂർ താണയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്നു മോഷണ ശ്രമം; ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ
കണ്ണൂർ:
കണ്ണൂർ താണയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം. താണ ഭാരത് ഗ്യാസിനു സമീപത്തെ മുഹമ്മദ് ഫിദലിന്റെ പൂട്ടിയിട്ട വീട്ടിലാണു കവർച്ചാശ്രമം നടന്നത്. വീട് പൂട്ടി കോഴിക്കോടുള്ള വീട്ടിൽ പോയതായിരുന്നു കുടുംബം. ഇന്നുരാവിലെ 7.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നനിലയിൽ കണ്ടത്.
വീടിന്റെ ഗെയിറ്റ് താഴിട്ടു പൂട്ടിയിട്ടിരുന്നുവെങ്കിലും ഗെയിറ്റ് തുറക്കാതെ മതിൽ ചാടിയാണ് കവർച്ചക്കാർ അകത്തുകടന്നതെന്ന് സംശയിക്കുന്നു. വീടിന്റെ മുൻഭാഗത്തുള്ള വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ താഴത്തെയും മുകളിലത്തെയും മുറികളിലെ അലമാരകൾ പരിശോധിച്ചുവെങ്കിലും ഒന്നും കൊണ്ടുപോകാൻ സാധിച്ചില്ല.
വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാറില്ലെന്ന് വീട്ടുടമ പറഞ്ഞു. മോഷ്ടാക്കൾ മുകളിലത്തെ കിടപ്പുമുറിയിലെ അലമാരയുടെ താക്കോൽ കണ്ടെത്തി പരിശോധിച്ചപ്പോൾ തുറന്നനിലയിലാണ്. ഇതിലുണ്ടായിരുന്ന ചില രേഖകളും മറ്റും കിടക്കയിൽ വാരിവിതറിയ നിലയിലാണ്. എല്ലാ മുറികളും കവർച്ചക്കാർ പരിശോധിച്ചതായി അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. വീട്ടുടമ ടൗൺ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
No comments
Post a Comment