ഡിവൈഡറിൽതട്ടി മറിഞ്ഞ വാനിൽ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ചു
താഴെ ചൊവ്വ-നടാൽ ബൈപ്പാസിൽ ചാല അമ്പലം സ്റ്റോപ്പിൽ ഡിവൈഡറിലിടിച്ച് പിക്കപ്പ് വാൻ മറിഞ്ഞ വാനിൽ കെ.എസ്.ആർ.ടി.സി.ബസ്സിടിച്ചു. ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.വെളിച്ചം കുറഞ്ഞ റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഡിവൈഡർ ഡ്രൈവർക്ക് തിരിച്ചറിയാൻ കഴിയാത്തതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. ഡിവൈഡറിൽ കയറി വാൻ മറിഞ്ഞയുടനെയാണ് തലശ്ശേരി ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി.യുടെ ഗരുഢ മഹാരാജ് ബസ് വന്നിടിച്ചത്.കഴിഞ്ഞയാഴ്ചയാണ് താഴെചൊവ്വ മുതൽ ചാല വരെയുള്ള റോഡ് മെക്കാഡം ടാർ ചെയ്തത്.ഇതോടൊപ്പം ചാലയിലെ ഡിവൈഡർ നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കോൺക്രീറ്റ് കട്ടകൾ പെറുക്കി കൂട്ടിയ നിലയിലുള്ള ഡിവൈഡർ നിരന്തരം അപകടമുണ്ടാക്കുന്നു.ആറുവർഷം മുമ്പ് ടാങ്കർലോറി ഡി വൈഡറിലിടിച്ച് മറിഞ്ഞ് 20 പേർ മരിച്ച അപകടം നടന്നതും ഇവിടെയാണ്.തകർന്ന ഡിവൈഡർ കാരണം ഇവിടെ സ്ഥിരം അപകടമാണ്.ഡിവൈഡർ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബൈപ്പാസ് ഉപരോധിച്ചു.
No comments
Post a Comment