Header Ads

  • Breaking News

    ദുബായ് അപകടം; മരിച്ച മലയാളികള്‍ എട്ടായി; കണ്ണൂർ മോറാഴ സ്വദേശിയും



    കണ്ണൂർ: 
    ദുബായിൽ വാഹനാപകടത്തിൽ എട്ടു മലയാളികളടക്കം പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂരില്‍ നിന്നുള്ള ജമാലുദീൻ, കിരൺ ജോണി, വാസുദേവൻ, കോട്ടയം സ്വദേശി വിമൽ കുമാർ, രാജൻ ഗോപാലൻ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റിൽ നിന്ന് ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്.

    പാളിയത്ത് വളപ്പ് രാജൻ പുതിയ പുരയിൽ (49) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.  മോറാഴയിലെ പരേതനായ പുതിയ പുരയിൽ ഗോപാലന്റെയും നാരായണിയുടെയും ഏകമകനാണ് രാജൻ.

    ഭാര്യ സുജന. മകൾ :നേഹ ,ഭർത്താവ്: രാഹുൽ (തൃശ്ശൂർ) ഇരുപത് വർഷമായി വിദേശത്ത് ജോലി ചെയ്തു വരുന്ന രാജൻ പെരുന്നാൾ അവധിയായതിനാൽ ഒമാനിലെ ബന്ധുക്കളെ കണ്ട് മടങ്ങി വരവെയാണ് അപകടം നടന്നത്. ദുബായിലെ കംമ്പേയ്ന്റ് ഗ്രൂപ്പ് കോൺട്രാക്റ്റ് എന്ന കമ്പനിയിൽ സ്റ്റോർ ഹെഡായി ജോലി ചെയ്ത് വരികയാണ് രാജൻ. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. ബന്ധുക്കൾ ദുബായിലുള്ള രാജന്റെ സുഹൃത്തുക്കളുമായും സന്നദ്ധ സംഘടനകളുമായും, ജോലി ചെയ്യുന്ന കമ്പനി അധികാരികളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad