Header Ads

  • Breaking News

    സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ക്ലർക്ക്‌ , പ്രൊബേഷണറി ഓഫീസർ


    സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ക്ലർക്ക്‌ 385 ഒഴിവുണ്ട്. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 310, നോർത്ത് സോണിൽ 75 ഒഴിവുമാണുള്ളത്. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. എസ്്എസ്എൽസിക്കും പ്ലസ്ടുവിനും 60 ശതമാനം മാർക്ക് വേണം. പ്രായം 26 ൽ കൂടരുത്. 

    2019 ജൂൺ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷിച്ച സോണിൽ ഏത് ബ്രഞ്ചിലേക്കും നിയമനം ലഭിക്കാം. ആറ് മാസമാണ് പ്രൊബേഷണറി കാലാവധി. ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

    കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ് ഇന്റർവ്യൂവിന് വിളിക്കുക. https://www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30. വിശദവിവരം വെബ്സൈറ്റിൽ.

    സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ 160 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. എസ്്എസ്എൽസിക്കും പ്ലസ്ടുവിനും 60 ശതമാനം മാർക്ക് വേണം. പ്രായം 25 ൽ കൂടരുത്. 2019 ജൂൺ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. രണ്ട് വർഷമാണ് പ്രൊബേഷണറി കാലാവധി. ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

    കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ.

    https://www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30. വിശദവിവരം വെബ്സൈറ്റിൽ.

    No comments

    Post Top Ad

    Post Bottom Ad