ഇന്നുമുതൽ ആറുവരെ കേരളത്തിൽ മഴയ്ക്ക് സാധ്യത
ഇന്നുമുതൽ ആറുവരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.
അഞ്ചിന് മലപ്പുറത്തും ആറിനു തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ഇന്ന് കേരളാ തീരത്ത് 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇത്തവണ മൺസൂൺ വൈകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. സാധാരണ ജൂൺ ഒന്നിന് എത്തുന്ന കാലവർഷം ഇത്തവണ ആറോടെ എത്തുകയുള്ളുവെന്നായിരുന്നു പ്രവചനം. എന്നാൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം.
ജൂണിനും സെപ്റ്റംബറിനുമിടയിൽ ദക്ഷിണേന്ത്യയിൽ 95 ശതമാനം മഴയും വടക്കുകിഴക്കേ ഇന്ത്യയിൽ 92 ശതമാനം മഴയുമാണ് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ 60 ശതമാനവും മധ്യ ഇന്ത്യയിൽ 50 ശതമാനം മഴയുമാണ് പ്രതീക്ഷിക്കുന്നത്.
No comments
Post a Comment