Header Ads

  • Breaking News

    ബംഗളൂരുവിൽ വാഹനാപകടം; കോഴിക്കോട് സ്വദേശികളായ രണ്ടുപേർ മരിച്ചു


    ബംഗളൂരു:

    ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍  കോഴിക്കോട് സ്വദേശികളായ രണ്ടുപേർ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശികളായ ആദിത്ത് (24 ), അഭിരാം (21 ) എന്നിവരാണ് മരിച്ചത്.

    ബംഗളൂരുവില്‍ ബുധനാഴ്ച  പുലര്‍ച്ചെ മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളജിനു സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

    കാറോടിച്ചിരുന്ന അഖില്‍(23) എന്ന യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കളുടെ മൃതദേഹങ്ങളും രാജരാജേശ്വരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    അപകടത്തില്‍പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു.യുവാക്കള്‍ കേരളത്തില്‍നിന്ന് വിനോദയാത്രയ്ക്കും മറ്റുമായി ബംഗളൂരുവിലെത്തിയതാണെന്നാണ് പ്രാഥമിക വിവരം

    No comments

    Post Top Ad

    Post Bottom Ad