Header Ads

  • Breaking News

    വിദ്യാര്‍ത്ഥിയുടെ നിപ ബാധ: ഉറവിടം സംബന്ധിച്ച് പ്രാഥമിക നിഗമനം ഇങ്ങനെ


    നിപ ബാധയെ തുടര്‍ന്ന് ചികി്‌സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധിച്ചത് പേരയ്ക്കയില്‍ നിന്നാണെന്ന് കേന്ദ്ര സംഘത്തിന്റെ നിഗമനം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിലപാട്.
    നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതായി സംസ്ഥാനതെത്തിയ കേന്ദ്ര സംഘം രോഗം ബാധിച്ച യുവാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പനി വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് പറഞ്ഞത്. അതുകൊണ്ടു തന്നെ
    പേരയ്ക്കയില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകിച്ചിട്ടില്ലെന്നും യുവാവ് കഴിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്ക തന്നെ ആണോ എന്നും വ്യക്തമല്ല

    No comments

    Post Top Ad

    Post Bottom Ad