വിവിധ ജില്ലകളിൽ അലേർട്ട് : നാളെ മുതൽ മഴശക്തം
സംസ്ഥാനത്ത് നാളെയോടെ മണ്‍സൂണ്‍ ശക്തിപ്പെട്ടേക്കും. അടുത്ത 24 മണിക്കൂറിലെ സാഹചര്യം വിലയിരുത്തിയാകും മണ്‍സൂണ്‍ പ്രഖ്യാപനം ഉണ്ടാവുക. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂണ്‍ 7 ന് കോഴിക്കോട് ജില്ലയിലും ജൂണ്‍ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും,
ജൂണ്‍ 9 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ശരാശരിയില്‍ നിന്ന് 23 ശതമാനം കൂടുതല്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ആ സാഹചര്യം ആവര്‍ത്തിക്കില്ലെന്നാണ് സൂചന. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നത് കൂടി പരിഗണിച്ച് കാലാവസ്ഥ പ്രവചനത്തില്‍ വരുന്ന അപ്‌ഡേറ്റുകളും സ്ഥിതിഗതികളൂം വിശകലനം ചെയ്ത് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.
No comments
Post a Comment