ദോശയുണ്ടാക്കാൻ മാത്രമല്ല മുഖസൗന്ദര്യത്തിനു പറ്റിയ നല്ല ഒന്നാന്തരം ഫേസ്പായ്ക്ക് കൂടിയാണ്
സൗന്ദര്യസംരക്ഷണത്തിന് ഫേസ്പാക്കുകളുടെ പുറകേ പോയി പരീക്ഷണം നടത്തിയിട്ടുള്ളവരാണ് നമ്മില്‍ കുറച്ചുപേരെങ്കിലും. വിപണിയില്‍ നിന്ന് ലഭിക്കുന്ന ഫേസ്പാക്കുകളില്‍ പലവിധ രാവസ്തുക്കളും ചേര്‍ന്നതില്‍ അല്‍പ്പകാലത്തിനുള്ളില്‍ നമുക്കത് പാര്‍ശ്വഫലങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പണച്ചെലവ് മറ്റൊരു വശത്ത്.
പ്രകൃതിദത്തമായി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും സമയം ഒരുപാട് ആകുന്നതിനാല്‍ അവയെ പാടെ തള്ളുകയാണ് നമ്മുടെ പതിവ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫലപ്രദമാകുന്ന ഒരു ഫേസ്പാക്കാണ് ഇനിപറയുന്നത്. വീട്ടില്‍ ഇഡ്ഡലിമാവോ ദോശമാവോ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ഒരുപായമാണിത്.
എങ്ങനെ ഇത് ഉപയോഗിക്കണം എന്ന് നോക്കാം.
ദോശമാവ് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം വേണം ഇത് കഴുകിക്കളയാന്‍. ഉണങ്ങുമ്പോള്‍ അല്‍പം വെള്ളം നനച്ച് കൊടുക്കണം. മൂന്ന് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയണം. ഇത് ദിവസവും ചെയ്താല്‍ മതി. വെളുക്കാനും തിളക്കം വരുന്നതിനും പുറമെ മുഖക്കുരു ചര്‍മ്മത്തിലെ ചുളിവ് എന്നിവ അകറ്റാനും ദോശമാവ് ഫേസ്പാക്ക് ഉപകരിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ദോശമാവ് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് മസ്സാജ് ചെയ്ത് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
മുഖക്കുരു പോലുള്ള അസ്വസ്ഥതയേയും നമുക്ക് ദോശമാവിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ദോശമാവ്. ഇതിലൂടെ ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാകുന്നു. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മം ആഴത്തില്‍ ക്ലീനാക്കുന്നു.
ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും അയഞ്ഞ ചര്‍മ്മം തൂങ്ങുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ദോശമാവ്. ഇത് തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
എങ്ങനെ ഇത് ഉപയോഗിക്കണം എന്ന് നോക്കാം.
No comments
Post a Comment