Header Ads

  • Breaking News

    കഞ്ചാവ് വില്പന മലപ്പുറം സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ മാഹി പോലീസിന്റെ പിടിയിൽ


    മാഹിയിൽ കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയ മലപ്പുറം സ്വദേശി ഷിഹാബുദ്ദീൻ ഉൾപ്പെടെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. മലപ്പുറം മുതുവല്ലൂർ കുന്നത്താരിൽ മമ്മദിന്റെ മകൻ ഷിഹാബുദ്ദീൻ (29), മാഹി പൂഴിത്തല സ്വദേശികളായ അഴിയിട്ട വളപ്പിൽ ബഷീറിന്റെ മകൻ മുഹമ്മദ് അഫ്രീദ് (21), ചില്ലിപ്പറമ്പത്ത് കാസിമിന്റെ മകൻ ഷർജാസ് (21) എന്നിവരെയാണ് മാഹി എസ്.ഐ റീന മേരി ഡേവിഡും സംഘവും അറസ്റ്റു ചെയ്തത്. 175 ഗ്രാം വരുന്ന കഞ്ചാവിന്റെ അഞ്ച് പാക്കറ്റുകളും രണ്ട് മൊബൈൽ ഫോണുകളും 3040 രൂപയും ഇവരിൽ നിന്നും പിടികൂടി. ദേശീയപാതയിൽ മാഹി പള്ളിക്കു മുൻവശത്തുള്ള മുൻസിപ്പൽ ഷോപ്പിംങ്ങ് കോപ്ലക്സിനു പിന്നിൽ നിന്നും സംശയാസ്പദമായ രീതിയിൽ കറങ്ങി നടക്കുന്നതിനടയിലാണ് ഇവരെ പോലീസ് പിടികൂടുന്നത്. ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോകൻ, പി.ബിജു, നിഥിൻ വളവിൽ കോൺസ്റ്റബിൾ നിജിൽ, സുസ്മേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. മൂന്ന് പ്രതികളെയും മാഹി കോടതി റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad