ജില്ലയിൽ ഓറഞ്ച് അലര്‍ട്ട്: കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമം രൂക്ഷം
കണ്ണൂർ:
കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമവും രൂക്ഷമാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഇതുവരെ ഇല്ലാത്ത വിധം കര കടലെടുത്തു. ടൂറിസം വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തിക്കടുത്ത് വരെ ആഴത്തിൽ മണൽ കടലെടുത്തിട്ടുണ്ട് . വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യാമ്പലത്ത് കടൽ പ്രക്ഷുബ്ധമായത് . രണ്ട് അപകട മുന്നറിയിപ്പ് ബോർഡുകൾ കടലെടുത്തു. ജില്ലാ ടൂറിസം വകുപ്പ് സ്ഥാപിച്ച “കണ്ണൂർ ഐ” ഫോട്ടോ ഫ്രയിം അപകട ഭീഷണിയിലാണ്.
ജില്ലയിൽ കണ്ണൂർ സിറ്റി, പുതിയങ്ങാടി എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ദമാണ്. കണ്ണൂർ ,കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരങ്ങളില്‍ നാളെയും (ജൂണ്‍ 11), മധ്യ കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരങ്ങളില്‍ നാളെയും ,മറ്റന്നാളും (11,12), വടക്ക്-കിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത് തീരങ്ങളില്‍ 12,13 തീയതികളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
No comments
Post a Comment