കണ്ണൂർ- ഹിൻഡൻ വിമാന സർവീസ് ജൂലൈ ആദ്യം
കണ്ണൂർ :
ഹിൻഡൻ വ്യോമസേനാ താവളത്തിൽ നിന്നു കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് ജൂലൈ ആദ്യം ആരംഭിക്കും.അനുമതികളെല്ലാം ലഭിച്ചെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു.ആദ്യ ഘട്ടത്തിൽ 8 സ്ഥലങ്ങളിലേക്കാണു സർവീസ്. എന്നാൽ രാത്രി സർവീസിനുള്ള അനുമതിയില്ല.ഉത്തർപ്രദേശിലെ ഗാസിയാബാദ് മേഖലയിലുള്ള വ്യോമസേനാ കേന്ദ്രമായ ഹിൻഡനിൽ നിന്ന് ഡൽഹിയിലേക്ക് 38 കിലോമീറ്റർ മാത്രമേയുള്ളൂ. ഡൽഹി യാത്രയ്ക്ക് ഈ വിമാനത്താവളം ഉപയോഗിക്കാൻ കഴിയും.കണ്ണൂരിനു പുറമേ കർണാടകയിലെ ഹുബ്ബള്ളി, ജാംനഗർ, ഫൈസാബാദ്, ഷിംല, കൽബുർഗി, നാസിക്,ഉത്തരാഖണ്ഡിലെ പിറ്റോഗഡ് എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ഹിൻഡനിൽ നിന്നു സർവീസ് തുടങ്ങുക. കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണു സൂചന. 72 പേർക്കിരിക്കാവുന്ന ചെറുവിമാനങ്ങളാണ് ഇവിടെ നിന്നു ലഭ്യമാവുക. ഹിൻഡനിൽ നിന്നു കണ്ണൂരിലേക്ക് 3000– 4000 നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.ഇൻഡിഗോ, ഗോ എയർ തുടങ്ങിയ വിമാന കമ്പനികൾ ഹിൻഡനിൽ നിന്നു ഉഡാൻ സർവീസിന് അനുമതി തേടിയിട്ടുണ്ട്.വ്യോമസേനയുടെ കീഴിലുള്ള വിമാനത്താവളത്തിൽ സാധാരണ യാത്രക്കാർക്കുള്ള കെട്ടിട സമുച്ചയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണു നിർമിച്ചത്. ഏകദേശം 40 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന് 300 യാത്രക്കാരെ ഒരേസമയം കൈകാര്യം ചെയ്യാനാവും.ഏകദേശം 40 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന് 300 യാത്രക്കാരെ ഒരേസമയം കൈകാര്യം ചെയ്യാനാവും.
No comments
Post a Comment