Header Ads

  • Breaking News

    മട്ടന്നൂർ കുമ്മാനത്ത് പൊലീസ് വാഹനം വൈദ്യുത തൂണിൽ ഇടിച്ച് ഉണ്ടായ അപകടം


    മട്ടന്നൂർ:

    പൊലീസ് വാഹനം വൈദ്യുതി തൂണിൽ ഇടിച്ചു. പൊലീസുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെ 5.50ന് കണ്ണൂർ റൂട്ടിൽ കുമ്മാനത്തായിരുന്നു അപകടം. കണ്ണൂർ കൺട്രോൾ റൂമിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽ നിന്നു വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയായിരുന്നു റോഡരികിലെ വൈദ്യുതി തൂണിലിടിച്ചത്.
    തൂൺ തകർന്നു റോഡിലേക്കു വീണെങ്കിലും വാഹനത്തിലുണ്ടായിരുന്ന ആറു പൊലീസുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തകർന്നു വീണ വൈദ്യുതി തൂൺ കെഎസ്ഇബി ജീവനക്കാർ റോഡിൽ നിന്നു നീക്കി ഗതാഗത തടസ്സം ഒഴിവാക്കി. തൂൺ തകർന്നതിനാൽ എളമ്പാറ, കുമ്മാനം, ആനക്കുനി, പലയോട് ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad